Home KERALA പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 %...

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്.

കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

പഫ​​ല​​മ​​റി​​യാ​​വു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ:
www.keralaresults.nic.in,

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ: Saphalam2021, iExaMs-Kerala

Also Read :   സെല്‍സുരയില്‍ വാഹനാപകടത്തില്‍ ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു