മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുൽഖറിന്റെ ജന്മദിനമാണ് ഇന്ന്. ദുൽഖറിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തുകൂടിയായ നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് ദുൽഖറിന് ആശംസകളുമായി മനോഹരമായ ഒരു കുറിപ്പും എഴുതിയിരിക്കുന്നു.
സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങൾ. ഏറ്റവും കൂളായതും മനോഹരവുമായ വ്യക്തിത്വത്തമുള്ള ആളുമാണ്. നിങ്ങൾ അർഹിക്കുന്നതാണ് ഓരോ വിജയവും എന്നും ദുൽഖർ എഴുതുന്നു.
സിനിമയോട് എത്ര പാഷണേറ്റാണ് നിങ്ങൾ എന്ന് എനിക്ക് അറിയാം. ബിഗ് എം സർനേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങൾ എടുക്കുന്നത്. കുടുംബവും നമ്മുടെ കൊച്ചു പെൺകുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹം ദുൽഖർ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക