ഡല്‍ഹി പോലീസ് കമ്മീഷണർ സ്ഥാനത്തേയ്ക്ക് ബി എസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ നിയമിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 31 ന് വിരമിക്കാനിരിക്കവെയാണ് പുതിയ ചുമതല എത്തിയിരിക്കുന്നത്. മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്നു അദ്ദേഹം. ആ പദവിയിൽ നിന്നാണ് ഈ മാസം വിരമിക്കാനിരുന്നത്. വിരമിക്കാൻ തയ്യാറെടുക്കേ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിക്കൊണ്ടാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജന്‍ ലഭിക്കാതെ എത്രപേർ മരിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസർ ആയ രാകേഷ് അസ്താന. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. സിബിഐ സ്പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മ്മയുമായി ഉണ്ടായ വഴക്ക് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക