റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം പ്രകോപിപ്പിച്ചതിനെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിലൂടെ പോകുന്ന 39ലാണ് ദാരുണ സംഭവം. ഇക്കഴിഞ്ഞ 25നാണ് സംഭവം നടന്നത്. ഐഎഫ്എസ് ഓഫിസര്‍ പര്വീന് കസ്വാന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ആനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയിലെ ഒരാള്‍ മഞ്ഞ നിറത്തിലുള്ള ബാഗ് വീശി ആനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പരിഭ്രാന്തിയിലായ ഒരാന എതിര്‍വശത്ത് നില്ക്കുന്ന ആള്‍ക്കൂട്ടത്തെ ഓടിച്ചു. ഇതില്‍ വീണുപോയ ഒരാളെ പിന്നാലെയെത്തി ചവിട്ടി.
പാസ്കല്‍ മുണ്ട എന്നയാള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ആന ആക്രമിച്ചതിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക