ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്പം തൈര് കഴിക്കുന്നത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുമെന്ന് പഠനം. ദഹനത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീര ഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിന് തൈരിലെ പോഷകങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം.
മലബന്ധം അകറ്റാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ അമിതവും അനാവശ്യവുമായ കൊഴുപ്പ് ഒഴിവാക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും തൈര് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക