പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. മെയ് 13ന് തീയേറ്ററിൽ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക