ജിദ്ദ: സൗദിയിലെ അബഹയിൽ ഇന്ത്യക്കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അബ്ഹയിലെ അസീർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ഡോ. അരുൺ കുമാർ പ്രസാദ് (66) ആണ് മരിച്ചത്.
മെഡിക്കൽ കോളേജിലെ ബ്രയിൻ ആൻഡ് ന്യൂറോ വിഭാഗത്തിൽ പത്ത് വർഷത്തോളമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായ വിവരം അറിഞ്ഞതിനെ തുടർന്ന് അരുൺ കുമാറിന്റെ ഭാര്യ രേഖാ പ്രസാദും മകൾ ഡോ. റോഷ്നിയും തിങ്കളാഴ്ച സൗദിയിൽ എത്തിയിരുന്നു.
എന്നാൽ, ഇവർ അബഹയിൽ എത്തും മുമ്പേ ഡോ. അരുൺ കുമാർ അന്ത്യശ്വാസം വലിക്കുകയായിരുന്നു.മൂന്ന് വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക