സൗദി അറേബ്യക്ക് നേരെ വ്യോമാക്രമണം. എന്നാൽ ശക്തമായി തിരിച്ചടിച്ച അറബ് സഖ്യസേന മിസൈലുകളും ഡ്രോണുകളും തകർത്തു. യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ അയച്ച നാല് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേനയാണ് വ്യക്തമാക്കിയത്.
ജിസാന്‍ മേഖല ലക്ഷ്യമിട്ടാണ് മിസൈലുകളും ഡ്രോണുകളും അയച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.
സിവിലിയന്മാരെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി ഇത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക