‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കവേ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തു വന്നിരിക്കുന്നത്.
‘ഓതിരം കടകം‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആതിര ദിൽജിത്താണ് പി ആർ ഒ.
‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന് സൗബിന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക