സോഷ്യല്‍ മീഡിയയോട് വിട പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താല്‍ക്കാലികമായി താന്‍ സോഷ്യല്‍ മീഡിയയോട് വിട പറയുകയാണ് എന്ന് ആര്യ അറിയിച്ചത്. കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
”സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുകയാണ്. അടുത്ത് തന്നെ തിരിച്ച് എത്താനാകുമെന്നാണ് വിചാരിക്കുന്നത്… എല്ലാവരും സുരക്ഷിതരായിരിക്കൂ..” എന്നാണ് ആര്യയുടെ വാക്കുകള്‍. എന്തു കൊണ്ടാണ് വിട പറയുന്നത് എന്ന കാരണം താരം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക