ബി.ജെ.പി വിളിച്ച യോഗത്തിലേക്ക് അബദ്ധത്തില്‍ സി.പി.എം. എം.പി.ക്ക് ക്ഷണം. ഐ.ടി. പാര്‍ലമെന്ററിസമിതിയംഗം പി.ആര്. നടരാജനെയാണ് ബി.ജെ.പി. ആളറിയാതെ വിളിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഓഫീസില്‍നിന്ന് ഫോണ്‍വിളി വന്നതായി നടരാജന് പറഞ്ഞു. മന്ത്രി കാണാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഓഫീസില്‍ നിന്നുള്ള സന്ദേശം. മന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടില്ലെന്ന് മറുപടി നല്‍കിയെങ്കിലും ഉച്ചയ്ക്കു രണ്ടു മണിക്ക് എന്തായാലും എത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്, മന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രിയും അതിശയിച്ചു. നിങ്ങള്‍ ഐ.ടി. പാര്‍ലമെന്ററി സമിതിയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് മറുപടിനൽകി .ഏതുപാര്‍ട്ടിയില്‍നിന്നാണെന്നു ചോദിച്ചു. ഞാന്‍ സി.പി.എം. അംഗമാണെന്ന് മറുപടി നല്കി. ഉടന്‍ തെറ്റുപറ്റിയതായും ഖേദിക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക