ഡല്‍ഹി: ട്വിറ്ററില്‍ ഏഴ് കോടിയിലധികം ഫോളോവേഴ്സുമായി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് പ്രധാനമന്ത്രി.
മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2009-ലാണ് മോദി ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 2010-ല്‍ ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. 2011 നവംബറില്‍ ഇത് നാല് ലക്ഷത്തിലെത്തി.
ജനങ്ങളുമായി ബന്ധപ്പെടാനും, പ്രസ്താവനകള്‍ നടത്താനും പ്രധാനമന്ത്രി കൂടുതലായും ട്വിറ്ററാണ് ഉപയോഗിക്കുന്നത്. ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലും അദ്ദേഹം സജീവമാണ്. ഇതിന് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 129.8 മില്യണ്‍ ഫോളോവേഴ്സുണ്ട്. ഇക്കാര്യത്തില്‍ ഒബാമ തന്നെയാണ് മുന്നില്‍. ഡൊണാള്‍ഡ് ട്രംപിന് 84 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നെങ്കിലും, ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയത് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക