ഏകോപിത നവകേരളം കര്‍മ്മപദ്ധതി 2 രൂപീകരിക്കുവാൻ തീരുമാനവുമായി സംസ്ഥാനം. ഇപ്പോഴുള്ള നാല് മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയ്ക്കൊപ്പം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതി രൂപീകരിക്കുവാനാണ് തീരുമാനം. കര്‍മ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകളും സൃഷ്ടിക്കും.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്, നിയന്ത്രിക്കാൻ നടപടികളുമായി പോലീസ്
മുഖ്യമന്ത്രി അധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായും നവകേരളം കര്‍മ്മപദ്ധതി സെല്ലും രൂപീകരിക്കും. ആവശ്യമായ തസ്തികകൾ എന്നാൽ, മൂന്ന് വർഷത്തേയ്ക്ക് 88 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. മാത്രമല്ല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക