സംസ്ഥാനത്ത് ആഗസ്റ്റ് ആദ്യ ആഴ്ച മുതൽ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ആരംഭിക്കും. ഇത്തവണ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റുകളും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുകളുമാണ് വർധിപ്പിക്കുക.
ഫോക്സ് വാഗൺ പുത്തൻ വാഹന നിർമ്മാണം ആരംഭിക്കുന്നു, ഇന്ത്യൻ നിരത്തുകളിൽ ഇനി ടൈഗൂൺ
കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴും കേരളത്തിലുള്ളത്. അതിനാൽ തന്നെ ക്ലാസുകൾ എന്ന് മുതലാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയിൽ റെക്കോർഡ് വിജയമാണ് ഇത്തവണയും സംസ്ഥാനം കൈവരിച്ചത്. 87.94% വിജയമാണ് സംസ്ഥാനത്ത്. 3,28,702 പേര് ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് പരീക്ഷകൾ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക