സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാക്സിനേഷൻ സംബന്ധിച്ച് പല ജില്ലകളിൽ നിന്നും ആശങ്ക ഉയർന്നിട്ടുണ്ട്. വാക്സിൻ സ്റ്റോക്കും മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം തീർന്നിരുന്നു. അതേസമയം, വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇപ്പോഴും വലിയ തിരക്കാണുള്ളത്. കേന്ദ്രങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കേണ്ടതുണ്ട്, ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലകൾക്ക് നിർദേശം നൽകി.
മാത്രമല്ല, വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാനും ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. വാക്സിനേഷൻ കേന്ദ്രത്തിൽ ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക