ഹിന്ദുക്കൾ പവിത്രവും പുണ്യവുമായി ആരാധിക്കുന്ന തുളസിക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. ജാതിമത ഭേദമന്യേ പണ്ടൊക്കെ എല്ലാ വീടുകളും തുളസി ചെടികൾ ധാരാളമായി ഉണ്ടാകുമായിരുന്നു. നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധിയാണ് തുളസി. ഇലയും പൂവും തണ്ടും വേരുമെല്ലാം ഔഷധ ഗുണമുള്ളതു തന്നെ. നമ്മുടെയും കുട്ടികളുടെയും ആരോഗ്യത്തിനു വേണ്ടി മുറ്റത്ത് തുളസി നടാം.
ഔഷധ ഗുണങ്ങൾ
1. പനി പമ്പകടക്കണമെങ്കിൽ തുളസി നീര് കഴിച്ചാൽ മതി.
2. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും.
3. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തിൽ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്.
4. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുക.
5. നേത്ര രോഗങ്ങൾക്ക് കൃഷ്ണതുളസിയില നല്ലതാണ്. കൃഷ്ണതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണിൽ ഉറ്റിക്കുന്നത് വേദന അകറ്റാൻ സഹായിക്കും.
6. തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലിൽ തേയ്ക്കുകയോ അല്ലെങ്കിൽ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്നാറ്റം അകറ്റാൻ സഹായിക്കും.
7. ലൂക്കോഡർമ പോലുള്ള ചർമ രോഗങ്ങൾ അകറ്റാൻ തുളസി നീര് സഹായിക്കും.
8. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും.
9. തേനും തുളസിയിലയുടെ നീരും മിക്സ് ചെയ്ത് കഴിച്ചാൽ മൂത്രത്തിൽ കല്ല് ഭേദമാകും.
10. തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക