നടന് ജനാര്ദ്ദനന് മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരാധകര്‍. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് ജനാര്ദ്ദനന് മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേര് വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ആരാധകര്‍ രംഗത്ത് എത്തിയത്. താരവും വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക