ഉപയോക്താക്കള്‍ക്ക് പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്. ജൂലൈ 30 ന് പുതിയ മൈക്രോമാക്സ് ഇന്‍ 2 ബി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് വിവരങ്ങള്‍.
വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേയുമായാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. ബ്ലാക്ക്, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ മൂന്നു കളറുകളിലായാണ് ഫോണ്‍ എത്തുക.
ഹാന്‍ഡ്സെറ്റിന്റെ പുറകില്‍ ഇടത് കോണിലായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളില്‍ ഡ്യൂവല്‍ ക്യാമറ സംവിധാനവും വലത്തേയറ്റതായി പവര്‍, വോളിയം ബട്ടണുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
റിയര്‍ മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷും സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. മൈക്രോമാക്സിന്ഫോ.കോം, ഫ്ലിപ്കാര്‍ട്ട് എന്നിവ വഴിയാണ് ഹാന്‍ഡ്സെറ്റ് വിപണിയിലെത്തുക.
5000 എംഎഎച്ച് ബാറ്ററിയില്‍ നിന്ന് 160 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 15 മണിക്കൂര്‍ വരെ വീഡിയോ സ്ട്രീമിംഗ്, 20 മണിക്കൂര്‍ വെബ് ബ്രൗസിംഗ്, 50 മണിക്കൂര്‍ ടോക്ക് ടൈം വരെ ലഭിക്കുമെന്നാണ് മൈക്രോമാക്സ് അറിയിക്കുന്നത്.
വില വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക