ആറ്റില്‍ ചാടി യുവതി ജീവനൊടുക്കി. കൊല്ലത്താണ് സംഭവം. കടപുഴ പാലത്തില്‍ നിന്ന് കല്ലട ആറ്റിലേക്ക് ചാടിയ യുവതിയാണ് മുങ്ങി മരിച്ചത്. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണന് (22) ആണ് മരിച്ചത്.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പ്രദേശവാസികള്‍ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് ആരതിയും സൈജുവും തമ്മിലുള്ള വിവാഹം നടന്നത്. കിഴക്കേ കല്ലട പോലീസ് സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ഭര്‍ത്താവുമായുണ്ടായ നിസാര വാക്കുതര്‍ക്കം ആത്മഹത്യക്ക് വഴിവെച്ചെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക