ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. മുംബൈയിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു മാസത്തോളമായി ചാറ്റ് ചെയ്ത് വരികയായിരുന്നു. ഇതിനിടെ യുവതിയുടെ പിറന്നാളിനോട് അനുബന്ധിച്ച് യുവാവ് പഞ്ചനക്ഷത്ര ഹോട്ടലിൽ ബർത്ത് ഡേ പാർട്ട് സംഘടിപ്പിച്ചു.
ഈ പാർട്ടിക്കിടെ വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈ വര്‍ളിയിലെ ഹോട്ടലില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു യുവതിയുടെ ജന്മദിനം.
ഒരു ഗ്ലാസ് വൈന്‍ കുടിച്ചതോടെ താന്‍ മയങ്ങിപ്പോയെന്നും പിന്നാലെ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. ഉടന്‍തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. നിലവില്‍ യുവതി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക