തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭാ മീഡിയഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശം കോടതി വിധിക്കെതിരായിരുന്നു . സുപ്രീംകോടതി വിധി രാജ്യത്ത് നിയമമായി കഴിഞ്ഞു. ഇതിനെയാണ് സർക്കാർ വെല്ലുവിളിക്കുന്നത്. നിയമസഭയിലെ സംഭവവുമായി ബന്ധപ്പെട്ട് മുൻപ് കേസെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പ്രതിപക്ഷ നേതാവ് തള്ളി.
1970-ൽ കേരള നിയമസഭയിലും പഞ്ചാബ് നിയമസഭയിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോടതി പരാമർശത്തിൻറെ പേരിൽ കെ.എം.മാണിയും കെ.കരുണാകരനും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.
ഇവരാരും കോടതി ശിക്ഷ വിധിച്ചിട്ടില്ല രാജിവച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് എന്ത് ന്യായമാണെന്നും സതീശൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക