തൃശൂർ: തൃശൂർ പാലിയേക്കര ബവ്റിജസ് ഔട്ലെറ്റ് തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അടപ്പിച്ചു. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് ഔട്ലെറ്റ് താൽക്കാലികമായി പൂട്ടിയത്.
ഇന്നലെ മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും എക്സൈസും ഇടപ്പെട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക