ഡല്‍ഹി: സിബിഎസ്ഇ ഫലം വരാനിരിക്കേ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി സിബിഎസ്ഇ. പത്താംക്ലാസ് ഫലം നാളെയും പന്ത്രണ്ടാം ക്ലാസ് ഫലം ശനിയാഴ്ചയും ഉണ്ടായേക്കുമെന്നാണ് സൂചന. അതിനിടെയാണ് റോള്‍ നമ്പര്‍ കണ്ടെത്തുന്നതിന് കുട്ടികള്‍ക്ക് സിബിഎസ്ഇ സൈറ്റില്‍ സംവിധാനം ഒരുക്കിയത്.
മാതാപിതാക്കളുടെ പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് റോള്‍ നമ്പര്‍ കണ്ടെത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. സിബിഎസ്ഇ സൈറ്റില്‍ കയറി റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ റോള്‍ നമ്പര്‍ അറിയാന്‍ സാധിക്കും.
പത്തും പന്ത്രണ്ടും ക്ലാസുകള്‍ക്ക് പ്രത്യേക ലിങ്കാണ് കൊടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ നല്കിയ ശേഷം വേണം തെരച്ചില്‍ നടത്തേണ്ടത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്ക്കൊപ്പം സ്കൂള്‍ കോഡും നല്‍കണം. അതത് സ്കൂളുമായി ബന്ധപ്പെട്ട് സ്കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്.
CBSE റോൾ നമ്പർ ഫൈൻഡർ: എങ്ങനെ ആക്സസ് ചെയ്യാം?
ഘട്ടം 1: CBSE ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
ഘട്ടം 2: പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് “റോൾ നമ്പർ ഫൈൻഡർ” എന്ന് വായിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
ഘട്ടം 3: നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്ടുചെയ്യും, അവിടെ നിങ്ങൾ ‘തുടരുക’ ക്ലിക്കുചെയ്യണം
ഘട്ടം 4: അടുത്തതായി, ക്ലാസ് 10 അല്ലെങ്കിൽ ക്ലാസ് 12 തിരഞ്ഞെടുക്കുക
ഘട്ടം 5: നിങ്ങളുടെ പേര്, പിതാവിന്റെ പേര്, സ്കൂൾ കോഡ് / ജനനത്തീയതി, അമ്മയുടെ പേര് എന്നിവ നല്‍കുക
ഘട്ടം 6: തിരയൽ ഡാറ്റയിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ ക്ലാസ് 10 അല്ലെങ്കിൽ ക്ലാസ് 12 റോൾ നമ്പർ ആക്സസ്സുചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക