വീട്ടിൽ നിന്ന് പല്ലിയെ തുരത്താൻ നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. ഇവയുടെ ഉപയോഗം നിമിഷം കൊണ്ട് നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കും. മാത്രമല്ല പല്ലി നിങ്ങളുടെ വീട്ടിലേക്ക് പിന്നീട് വരികയില്ല ഉറപ്പ്. ചില വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ പല്ലിയെ ഓടിക്കാൻ കഴിയും. എന്താണ് ആ വിദ്യയെന്ന് നമുക്കറിയാം..
മുട്ടത്തോട് ഉപയോഗിക്കുക
വീട്ടിൽ പല്ലികൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ഇനി മുതൽ മുട്ടത്തോടുകൾ കളയാതിരിയ്ക്കുക. പകരം മുട്ടത്തോടിനെ പല്ലി ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക. മുട്ടയുടെ ഗന്ധത്തിൽ നിന്ന് പല്ലികൾ ഓടിപ്പോകും.
ഉള്ളി-വെളുത്തുള്ളി എന്നിവയെ ഭയക്കുന്നു
പല്ലികൾ ഒരിക്കലും നിങ്ങളുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉള്ളിയുടെ തൊലികൾ വീടിന്റെ മൂലകളിൽ സൂക്ഷിക്കുക. ഒപ്പം ജനലുകളിലും വാതിലുകളിലും വെളുത്തുള്ളി അല്ലികൾ വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക