നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ 162 മാനേജർ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 155 ഒഴിവുണ്ട്.
അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്)-2: ആർമി/നേവി/എയർ ഫോഴ്സ് ഓഫീസറായുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം: 25-40 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്)-148
ജനറൽ-74: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കിൽ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പിഎച്ച്.ഡി.
അഗ്രിക്കൾച്ചർ-13: അഗ്രിക്കൾച്ചറിൽ 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/അഗ്രിക്കൾച്ചർ (സോയിൽ സയൻസ്/അഗ്രോണമി) ബിരുദാനന്തരബിരുദം.
അഗ്രിക്കൾച്ചർ എൻജിനീയറിങ്-3: അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.
അനിമൽ ഹസ്ബൻഡറി-4: വെറ്ററിനറി സയൻസസ്/അനിമൽ ഹസ്ബൻഡറി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
ഫിഷറീസ്-6: ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം.
ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.
പ്ലാന്റേഷൻ/ഹോർട്ടികൾച്ചർ-6: ഹോർട്ടികൾച്ചർ ബിരുദം/ബിരുദാനന്തരബിരുദം.
ലാൻഡ് ഡെവലപ്മെന്റ്-സോയിൽ സയൻസ്-2: അഗ്രിക്കൾച്ചർ/അഗ്രിക്കൾച്ചർ (സോയിൽ സയൻസ്/അഗ്രോണമി) ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
വാട്ടർ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കിൽ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
ഫിനാൻസ്-21: ബി.ബി.എ./ബി.എം.എസ്. (ഫിനാൻസ്/ബാങ്കിങ്) അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)/എം.ബി.എ. ഫിനാൻസ്. അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ മെമ്ബർഷിപ്പും.
കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി-15: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇൻഫർമേഷൻ ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ)-5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപൽസറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാൻസ്ലേഷനിൽ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിൻ/ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിൻ/ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം. ട്രാൻസ്ലേഷൻ ചെയ്യാൻ അറിഞ്ഞിരിക്കണം: 21-30 വയസ്സ്.
മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്)-7: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാസിലബസും വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.
പ്രതികരിക്കാൻ ഇവിടെ എഴുതുക