കേരളത്തിൽ കോവിഡ് വ്യാപനത്തോത് ശക്തമാകുന്ന സാഹചര്യമാണുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ ആശങ്കകൾക്കും വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ കാസർഗോഡേക്കുള്ള ബസ് സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ് കർണാടക. ഒരാഴ്ചത്തേക്ക് ബസ് സർവീസുകൾ ഉണ്ടാകില്ലെന്നാണ് കർണാടക സർക്കാർ അറിയിക്കുന്നത്. കേരളത്തിലെ കോവിഡ് അതിവ്യാപനം തന്നെയാണ് നടപടിക്ക് കാരണമായിരിക്കുന്നത്.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര നടത്തുന്നവർ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം
ഇന്ന് മുതലാണ് ബസ് സർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തുന്നത്. അതേസമയം, കേരളത്തിൽ നിന്നുള്ളവർക്ക് കർശന കോവിഡ് പരിശോധനയും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പടെയുള്ളിടങ്ങളിൽ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ കൂടുതല്‍ സംഘങ്ങളെ നിയോഗിക്കുവാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക