സേവിങ്സ് അക്കൗണ്ട് ഉടമകൾക്കായുള്ള സർവീസ് ചാർജുകൾ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് പരിഷ്കരിക്കാനൊരുങ്ങുന്നു. ഇന്ന് മുതലാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്കരിച്ചിരിക്കുന്നത്. ഇതോടെ എ.ടി.എം. ഉപയോഗം, പണമിടപ്പാട്, ചെക്ക്ബുക്ക് ചാര്‍ജുകള്‍ എന്നിവയിലെല്ലാം മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇനി മുതൽ പുതുക്കിയ ചാർജുകളാണ് നൽകേണ്ടി വരിക.
അതേസമയം, നിക്ഷേപം, പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെ നാല് സൗജന്യ ഇടപാടുകൾ അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിട്ടുണ്ട്. ആറ് മെട്രോ നഗരങ്ങളില്‍ മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. മറ്റിടങ്ങളില്‍ മാസത്തില്‍ ആദ്യത്തെ അഞ്ച് ഇടപാടുകള്‍ സജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക