പാലക്കാട്: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ
മക്കളുടെ കണ്മുന്നിലിട്ട് തീകൊളുത്തി. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്.
ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മക്കളുടെ കണ്മുന്നില് വെച്ചാണ് ശ്രീജിത്ത് ശ്രുതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ശ്രീജിത്ത് തന്നെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക