രുചിക്കൊപ്പം ആരോഗ്യവും ഒന്നിക്കുന്നു. കറുത്തു പോയ പഴത്തിനു പോഷകഗുണമേറെയാണ്. ആന്റിഓക്സിഡന്റസ്
സുലഭമായി കാണുന്നത് തൊലി കറുത്ത പഴത്തിലാണ്. കറുത്തുപോയ പഴം കൊണ്ട് പഞ്ചസാരയും മൈദയും ഒട്ടും
ചേർക്കാത്ത ഹെൽത്തി ബനാന കേക്ക് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1. റോബസ്റ്റ പഴം – 2 എണ്ണം
2. ശർക്കര – 1/2കപ്പ്
3. വെള്ളം – 1/2 കപ്പ്
4. തൈര് – 1/2 കപ്പ് (അല്ലെങ്കിൽ മുട്ട -1)
5. വെജിറ്റബിൾ ഓയിൽ – 1/4 കപ്പ്
6. ഗോതമ്പു പൊടി – 1കപ്പ്
7. ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
8. ബേക്കിങ് സോഡ – അര ടീസ്പൂൺ
9. കോൺഫ്ലവർ – 1/2 ടേബിൾസ്പൂൺ
10. കറുവപ്പട്ട പൊടിച്ചത് – 1/4ടീസ്പൂൺ
11. നുറുക്കിയ ബദാമും പിസ്തയും- 2 ടേബിൾസ്പൂൺ വീതം
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച്, ശർക്കര ഉരുക്കി അരിച്ചു ചൂടാറാൻ വയ്ക്കുക .
2. പഴം തൊലി കളഞ്ഞു നന്നായി ഉടച്ചെടുക്കുക . ഇതിലേക്ക് തണുത്ത ശർക്കരനീര് , തൈര് ,
വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് ഇലക്ട്രിക്ക് ബീറ്റർ വെച്ച് നന്നായി അടിച്ചെടുക്കുക .
3. ഒരു അരിപ്പയിലൂടെ ഗോതമ്പു പൊടി, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കോൺഫ്ലവർ, കറുവപ്പട്ട
പൊടിച്ചത് എന്നിവ ഒന്നിച്ചു അരിച്ചെടുക്കുക.
4. അടിച്ചു വച്ച പഴം മിശ്രിതത്തിലേക്ക് ഈ പൊടികൾ ചേർത്ത് പതുക്കെ ഇളക്കിക്കൊടുക്കുക.
നന്നായി യോജിപ്പിച്ചതിനു ശേഷം നുറുക്കിയ ബദാമും പിസ്തയും കൂടി ഇട്ടുകൊടുക്കുക.
5. ഈ മിശ്രിതം എണ്ണ തടവിയ കേക്ക് ടിന്നിൽ ഒഴിച്ച് 180 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ്
ബേക്ക് ചെയ്തു എടുക്കുക . ബനാന കേക്ക് തയാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക