തൃശൂർ : മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നൃത്തം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ ‘ മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ ‘ പോലീസ് കണ്ടെടുത്തു. 25,000 രൂപയോളം വിലവരുന്നതാണിത്.
കഴിഞ്ഞ ദിവസം പുലർച്ചെ ചിറങ്ങര ദേശീയപാത ജംഗ്ഷനിലാണ് വിഷ്ണുരാജ് ഡാൻസ് കളിച്ചു നിന്നത് . സംഭവം അറിഞ്ഞെത്തിയ പോലീസ് പിടികൂടിയപ്പോഴാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മനസ്സിലായത്. യുവാവ് ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു.
ലഹരി വിരുദ്ധതയുമായി ബന്ധപ്പെട്ട് വിഷ്ണുരാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് . അവയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു . പല ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിനെതിരെ യുവാക്കളെ ബോധവത്ക്കരണം നടത്തുന്നതാണ് .
പുതിയ ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കഥാകൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ലഹരി ഉപയോഗിച്ചതും ,നൃത്തം ചെയ്തതും . യുവാവിന് ലഹരിമരുന്ന് ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക