തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പോലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കര ആര്യങ്കോടുനിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് നാലു കിലോയോളം കഞ്ചാവും പുറമേ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു.
സംഭവത്തിൽ കിരണ്‍, ഒറ്റശേഖരമംഗലം പൂഴനാട് ആട് ബിനില്‍ എന്ന ബിബിന്‍ മോഹന്‍, കീഴാറൂര്‍ ചെമ്പൂര് ജോബി ഭവനില്‍ ജോബി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കെതിരെ വെള്ളറട, ആര്യങ്കോട്, മാരായമുട്ടം സ്റ്റേഷനുകളില്‍ കേസുകളും നിലവിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സിനിമ- സീരിയല്‍ താരങ്ങള്‍ക്കും ഇവര്‍ സ്ഥിരമായി ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക