Home INTERNATIONAL യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

അബുദാബി: യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകിത്തുടങ്ങുന്നു. ആരോഗ്യ – പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്‍ച ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

സിനോഫാം വാക്സിന് കുട്ടികളിൽ അടിയന്തര അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. നേരത്തെ നടന്നുവന്നിരുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്‍ത ശേഷമാണ് നടപടി.

പ്രാദേശികമായി നടത്തിയ വിലയിരുത്തലുകളുടെയും അംഗീകൃത നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന്റയും അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്.

ഈ വർഷം ജൂൺ മാസത്തിലാണ് സിനോഫാം വാക്സിൻ കുട്ടികളിൽ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം യുഎഇയിൽ ആരംഭിച്ചത്.

900 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇമ്യൂൺ ‘ബ്രിഡ്‍ജ് സ്റ്റഡി’യിലെ വിവരങ്ങൾ വിലയിരുത്തിയാണ് ഇപ്പോൾ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.

Also Read :   യെദിയൂരപ്പയുടെ കൊച്ചുമകൾ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ