ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യയ്ക്ക് ഡിജിപി റാങ്ക് നൽകി. ഡിജിപി റാങ്ക് ലഭിച്ചെങ്കിലും ഫയര്‍ഫോഴ്സ് മേധാവിയായി അവർ തുടരും. നേരത്തെ സാസംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്തിനെ നിയമിച്ചപ്പോൾ സീനിയറായ ബി. സന്ധ്യയ്ക്ക് ഡിജിപി റാങ്ക് നൽകാതിരുന്നത് ചർച്ചയായിരുന്നു. സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയത്.
സന്ധ്യയ്ക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് ജൂനിയറായ അനിൽകാന്തിന് നൽകിയത്. ഇതോടെ സന്ധ്യയ്ക്ക് എഡിജിപി റാങ്ക് മാത്രമാണ് ലഭിച്ചത്. സന്ധ്യയ്ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ഡിജിപി അനില്‍കാന്ത് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനിൽകാന്ത് സർക്കാരിന് കത്തും നൽകി. പോലീസ് മേധാവിയെ നിയമിക്കുന്നതിൽ സീനിയോറിറ്റി മറികടന്നുവെന്ന വ്യാപക ആക്ഷേപം ഉയർന്നതോടെയാണ് ഇപ്പോഴത്തെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക