മമ്മൂട്ടി ഇന്നലെ രാത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലാവുന്നു. നീല ഷര്‍ട്ടും മാസ്ക്കും കൂളിങ്ങ് ഗ്ലാസും വെച്ച് മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മമ്മൂട്ടിയുള്ളത്.ഓരോ തവണയും മമ്മൂട്ടി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ സമൂഹമാധ്യമം അത് ആഘോഷമാക്കാറുണ്ട്.
ചിത്രം എവിടെ വെച്ച് എടുത്തതാണെന്ന് വ്യക്തമല്ല. ഏതോ പരിപാടിക്കിടയില്‍ ജസീല്‍ അസീസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ മമ്മൂട്ടിക്ക് പിന്നിലായി രമേഷ് പിഷാരടിയും നിര്‍മ്മാതാവ് ആന്റോ ജോസഫും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക