തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകനെതിരെ സുഹൃത്തായ യുവതി പീഡന പരാതി നൽകി. കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സുഹൃത്തിന്റെ പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരനെതിരെ കേസെടുത്തു.
ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയ പിന്നാലെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി.
ബലാൽസംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നൽകി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു. എന്നാൽ തൻറെ അച്ഛൻ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം.
വിവാഹിതനാണെന്ന് വെളിപ്പെടുത്തി പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതി പരാതിയിൽ ആരോപിക്കുന്നു.കരമന പൊലീസ് പരാതിയിന്മേൽ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക