ശരീരഭാരം നിയന്ത്രിച്ച് നിർത്തുക എന്നത് മിക്കവർക്കും ഒരു വെല്ലുവിളിയാണ്. എന്നാൾ ശരിയായ രീതിയിൽ വ്യായാമവും ആഹാര നിയന്ത്രണവുമുണ്ടെങ്കിൽ ശരീരഭാരം വർധിക്കാതെ നിലനിർത്താം. കൂടാതെ ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനശേഷിക്കുമെല്ലാം നട്സ് ഏറെ നല്ലതാണ്. ഫൈബറും പ്രോട്ടീനും ആവോളമടങ്ങിയ നട്സ് ഭാരം കുറയ്ക്കാനും ശരീരത്തിലെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
1. വാൾനട്ട്- ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു. വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
2. ബദാം- ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാൻ ബദാം സഹായിക്കും. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ബദാമിൽ മോണോ അപൂരിത കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കാൻ മികച്ചൊരു നട്സാണ്.
3. കശുവണ്ടി- കശുവണ്ടിയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ, കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
4. നിലക്കടല- നിലക്കടലയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. കൂടാതെ ശരീരത്തിന് ശക്തി നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
5. ഉണക്കമുന്തിരി- തടി കുറയ്ക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉണക്ക മുന്തിരി തലേന്ന് രാത്രി വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക. അമിതമായ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ഉണക്കമുന്തിരി തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക