പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. മെയ് 13ന് തീയേറ്ററിൽ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി. എന്നാൽ കൊവിഡും ലോക്ക്ഡൗണും മൂലം പ്രദർശനം മുടുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക