നെടുമ്പാശേരി: സൈക്കിളിൻറെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയ നാടൻപാട്ടു കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കാലടി കാഞ്ഞൂർ പതിക്കക്കുടി രതീഷ് ചന്ദ്രനെ (40)ആണ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സൈക്കിളിൻറെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെകൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്തുകയായിരുന്നു ഇയാൾ.
ഒരു പെൺകുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചുവിട്ടു മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിൻറെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക