തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ബേക്കറി ഉടമ ജീവനൊടുക്കി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുരുകൻ (41) ആണ് മരിച്ചത്. പുലർച്ചെ വീടിനുള്ളിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
ജനുവരിയിൽ മുരുകൻ ബാലരാമപുരത്ത് ബേക്കറി ആരംഭിച്ചിരുന്നു. എന്നാൽ നാല് മാസം പിന്നിട്ടപ്പോൾ ലോക്ക്ഡൗൺ എത്തി. ഇതോടെ ഇയാൾ പ്രതിസന്ധിയിലായി.
മുൻപ് ഒരു ബേക്കറിയിൽ ജീവനക്കാരനായിരുന്നു ഇയാൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സ്വന്തമായി സ്ഥാപനം തുടങ്ങിയത്.
വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനം കച്ചവടമില്ലാതെ പ്രതിസന്ധിയിലായതോടെ മുരുകൻ അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.പോലീസ് സ്ഥലത്തെത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക