കഴിഞ്ഞ ഏറെ വർഷങ്ങളായി മാനവരാശി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാമാരി സമയത്ത് എൺപത് കോടി ഇന്ത്യക്കാര്‍ക്കു സൗജന്യ റേഷന്‍ ലഭിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പ്രധാനമന്ത്രി റോസ്ഗര് യോജന തുടങ്ങി ഏതുമാകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭത്തിന് ഊന്നല്‍ നല്‍കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കോവിഡ് പ്രതിരോധത്തിന് മാസ്ക് ധരിക്കുന്നതും കൈകള്‍ വൃത്തിയാക്കുന്നതും അകലം പാലിക്കുന്നതും ജനങ്ങൾ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക