ടോക്യോ ഒളിമ്ബിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’… വികാരനിർഭരമായി ഉഷ ട്വിറ്ററിൽ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഉഷയുടെ ട്വീറ്റ്.
മുപ്പത്തിയേഴ് കൊല്ലം മുൻപ് ലോസ് ആഞ്ജലീസിൽ 400 മീറ്റർ ഹർഡിൽസിന്റെ ഫൈനലിൽ ഉറപ്പിച്ച മെഡലാണ് ഉഷയ്ക്ക് നഷ്ടമായത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കൻഡിലായിരുന്നു ഉഷയുടെ ഫിനിഷ്.
ഉഷ മെഡലിണിഞ്ഞുവെന്ന് സകലരും കരുതി. എന്നാൽ, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം തകർത്തു. സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ റുമാനിയയുടെ ക്രിസ്റ്റീന വെങ്കലം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക