ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ ചെറിയ മാറ്റങ്ങളോടെ വടകകര എംഎൽ എ കെ കെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കഴിഞ്ഞ ദിസമാണ് മോട്ടോർ വാഹന വകുപ്പ് കെ കെ രമക്ക് നമ്പർ അനുവദിച്ച് നൽകിയത്.
കെ എൽ 18 എ 6395 ആയിരുന്നു ടി പി ചന്ദ്രശേഖരന്റെ വണ്ടി നമ്പർ.
ഈ നമ്പർ തന്നെ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കെ കെ രമയുടെ വാഹനത്തിന് നമ്പർ അനുവദിച്ച് നൽകിയത്. കെ എൽ 18 എഎ 6395 ആണ് പുതിയ നമ്പർ. കഴിഞ്ഞ മാസമാണ് പുതിയ നമ്പർ ആവശ്യപ്പെട്ട് കെ കെ രമ മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്. ടി പി ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പർ തന്നെയാണ് കെ കെ രമ എം എൽ എ ഔദ്യോഗിക ഫോൺ നമ്പർ.
ടി പി ചന്ദ്രശേഖരന്റെ ഫോൺ നമ്പർ തന്റെ ഔദ്യോഗിക ഫോൺ നമ്പരാക്കി വടകര എംഎൽഎയും ടി പിയുടെ സഹധർമിണിയുമായ കെ കെ രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്നവർ ജനങ്ങളെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക