ദില്ലി: ഇന്ത്യയിലേക്ക് ആദ്യമായി അത് ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങൾക്കിടെ സമ്മാനം പ്രഖ്യാപിച്ച് ഇൻഡിഗോയും. ഒരു വർഷത്തെ സൗജന്യ വിമാന യാത്രയാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘അഭിനിവേശം, കഠിനാധ്വാനം, തിച്ചുവരവിലൂടെ നേട്ടം കൊയ്യാമെന്ന് നിങ്ങൾ കാണിച്ചുതന്നു. നിങ്ങൾ വരാനിരിക്കുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് പ്രചോദനമാകും..അഭിനന്ദനങ്ങൾ നീരജ്- എന്നും ഇൻഡിഗോ സിഇഒ രൻജോയ് ദത്ത പറഞ്ഞു.
സ്വപ്ന നേട്ടം കൈവരിച്ച നീരജീന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളിൽ യാത്ര ചെയ്യാനുള്ള പാസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക