സംസ്ഥാനത്ത് ജയിലുകളിൽ പുതിയ പരിഷ്കാരം കൊണ്ടുവരുന്നു. ജയിലിലെ തടവുകാരിലാണ് പരിഷ്കാരം കൊണ്ടുവരാൻ ഒരുങ്ങുന്നത്. തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്. പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടിനും മുണ്ടിനും പകരം പാന്റ്സും ഷര്‍ട്ടും നല്‍കണം. സ്ത്രീ തടവുകാര്‍ക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുര്‍ത്തയോ നല്‍കാനും ജയില്‍വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ചരിത്രം തിരുത്തി നീരജ് ചോപ്ര, ഒരു കോടി പ്രഖ്യാപിച്ച് ബിസിസിഐ
മാത്രമല്ല, തടവുകാരായി കഴിയുന്നവരുടെ പ്രതിഫലം വർധിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിഷന്‍ 2030 എന്ന പേരിലാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ശുപാർശ പരിഗണിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ തീരുമാനമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക