കൊല്ലം: ചടയമംഗലത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് മധ്യവയസ്കന് പോലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപിയും നടനുമായ സുരേഷ് ഗോപി. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു.
കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരി നന്ദയോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഗൗരിനന്ദയുടെ വീട്ടിലെത്തിയത്.
ബാങ്കില്‍ ക്യൂ നിന്ന ഇളമ്പഴന്നൂര്‍ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് സാമൂഹിക അകലം പാലിച്ചില്ല എന്നപേരിലാണ് ചടയമംഗലം പോലീസ് പിഴ ചുമത്തിയത്. ഗൗരി നന്ദ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് അതിക്രമത്തിനെതിരെ ഗൗരിനന്ദ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഗൗരി നന്ദയ്ക്കെതിരെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചടയമംഗലം പോലീസ് കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക