സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, രസകരമായൊരു ഫൊട്ടോഷൂട്ടിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് എസ്തർ. തന്നേക്കാൾ ഭാരമുള്ള ഗൗൺ അണിഞ്ഞ് നടത്തിയ ഫൊട്ടോഷൂട്ടിനെ കുറിച്ചാണ് എസ്തർ പറയുന്നത്. 44 കിലോ മാത്രം ശരീരഭാരമുള്ള എസ്തർ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ.
മനോഹരമായ ഡിസൈനിലുള്ള ഗൗൺ ആദ്യം കണ്ടപ്പോൾ അമ്പരന്നു പോയെന്നും 30 ദിവസമാണ് ഇത് നിർമ്മിക്കാൻ ഡിസൈനേഴ്സ് എടുത്തത് എന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയെന്നും എസ്തർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക