കണ്ണുകള്‍ മനോഹരമാകാൻ ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ കണ്ണിന്റെ ഭംഗി കണ്‍പീലിയിലാണ് എന്നാണ് പറയാറ്. നല്ല ആരോഗ്യമുള്ളതും അഴകുളളതും നീളമുളളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്.
അതിനായി ചില വഴികൾ നോക്കാം
രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്പീലികളില് പുരട്ടുന്നതും നല്ലതാണ്. ഇത് കണ്പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.
ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കൺപീലിയുടെ വളർച്ചയെ സഹായിക്കും.
കറ്റാര്‍വാഴ ജെല്‍ കണ്പീലികളില് തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്കാന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക