ജയസൂര്യ നായകനാവുന്ന നാദിര്‍ഷ ചലച്ചിത്രം ‘ഈശോ’ യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ രംഗത്ത്.
ജോര്ജേട്ടന് എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്ജേട്ടന് എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു.
അങ്ങനെ തന്നെയാണ് താന്‍ ജയിച്ചുവന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക