കടലമാവ് നല്ലൊരു സൗന്ദര്യ വർദ്ധക വസ്തുവാണ്. ചർമ്മത്തിന് നിറം നൽകുക, കരുവാളിപ്പ് മാറ്റുക തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് കടലമാവ്. യാതൊരു ദോഷവും വരുത്താതെ ചർമത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നൽകാൻ ശേഷിയുള്ള ഒന്ന് കൂടിയാണിത്.
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകാൻ സഹായിക്കും.
രണ്ട് ടീസ്പൂൺ കടലമാവിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖത്തിടുക. മുഖത്തെ എണ്ണമയം നീക്കാൻ ഈ പാക്ക് സഹായിക്കും.
കടലമാവിൽ അൽപം തെെര് ചേർത്ത് മുഖത്തിടുന്നത് മുഖത്തിന് തിളക്കം കിട്ടാൻ സഹായിക്കും. തൈര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. മുഖത്തിന് ഈർപ്പം നൽകുന്ന ഇത് മുഖ ചർമത്തെ മൃദുത്വമാക്കുന്ന ഒന്നു കൂടിയാണ്.
മഞ്ഞളിനും ആന്റി ബാക്ടീരിയൽ, ഫംഗൽ, ഗുണങ്ങളുണ്ട്. ചർമത്തിനു നിറം നൽകാനും ഇതിലെ ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും ഇതൊരു നല്ല മരുന്നാണ്. ഒരു ടീസ്പൂൺ കടലമാവിൽ അൽപം മഞ്ഞളും പാലും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക