കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദുരൂഹതയേറുന്നു. അർജ്ജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ആളും മരിച്ചു. റമീസിന്റെ ബൈക്കിടിച്ച കാറിന്റെ ഡ്രൈവർ അശ്വിൻ പി.വി ആണ് മരിച്ചത്. കണ്ണൂർ തളാപ്പ് സ്വദേശിയാണ് അശ്വിൻ.
കഴിഞ്ഞ മാസമാണ് അർജ്ജുൻ ആയങ്കിയുടെ കൂട്ടാളിയായ റമീസ് വാഹനാപകടത്തിൽ മരിക്കുന്നത്. ഈ വാഹനാപകടത്തിന് കാരണമായ കാറോടിച്ചിരുന്നത് അശ്വിനാണ്. രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. രണ്ടു വർഷമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അശ്വിൻ.
അശ്വിൻ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക